Post Category
*തൃശ്ശൂരില്‍ ഫോറസ്റ്റ് വാച്ചര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) അഭിമുഖം സെപ്റ്റംബര്‍ 23 മുതല്‍*
തൃശ്ശൂര്‍ ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - കാറ്റഗറി നമ്പര്‍. 120/25) തസ്തികയിലേക്കുള്ള അഭിമുഖം നടത്തുന്നു. സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ കെ.പി.എസ്.സി തൃശ്ശൂര്‍ ജില്ലാ ഓഫീസിലാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖം സംബന്ധിച്ച അറിയിപ്പ് കത്ത് മുഖേന നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി എത്രയും വേഗം ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തും ആവശ്യമായ അസ്സല് രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments