കോഴിക്കോട് പി ആർ ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരുടെ പാനലിലേക്ക് 15 വരെ അപേക്ഷിക്കാം*
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ പ്രിസം പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം. കോഴിക്കോട് ഉൾപ്പടെ 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വൈടൈസിംഗിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ്സ് കവിയരുത്. മാസ വേതനം: 16,940 രൂപ.
അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദനിർദേശങ്ങൾ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഇ മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
- Log in to post comments