Skip to main content

ഗതാഗത നിരോധനം

ഇടിമുഴിക്കൽ - അഗ്രശാല - പാറക്കടവ് റീച്ച് 1 റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. റീച്ച് 1 ലൂടെ പോകേണ്ട വാഹനങ്ങൾ റീച്ച് 2 ലൂടെ പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വാലില്ലാപുഴ - എളമരം - ഇരട്ടമുഴി റോഡിൽ ഇരട്ടമുഴി പമ്പ് ഹൗസിന് സമീപം നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ എടവണ്ണപ്പാറ വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date