Skip to main content

സ്പോട്ട് അഡ്മിഷന്‍

ഏലപ്പാറ ഗവ. ഐ ടി ഐ യില്‍ പ്ലംബര്‍ (1 വര്‍ഷം), റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ (2 വര്‍ഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ. ടി. ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.

അപേക്ഷാ ഫീസ് 100/രൂപ. അപേക്ഷാ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി - ഒക്ടോബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9946010769, 9605504469
 

date