Skip to main content

സ്പോട്ട് അഡ്മിഷന്‍

കരുണാപുരം ഗവ.ഐ. ടി. ഐ-യിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.റ്റി വിഭാഗത്തിലും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ്ടു, ടിസി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും സെപ്റ്റംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ നേടാം. അപേക്ഷാഫീസ് 100/രൂപ. അപേക്ഷഫോമുകള്‍ ഐടിഐ ഓഫീസില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868-291050, 9496334029 9562202388

date