Post Category
*മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവുകൾ*
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഡി.എം.ഇ. അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സെപ്റ്റംബർ 23-ന് രാവിലെ പത്തിന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖവും രാവിലെ 11:30-ന് റേഡിയോഗ്രാഫർ തസ്തികയിലേക്കുള്ള അഭിമുഖവും മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0487-2261840.
date
- Log in to post comments