സന്നദ്ധ സംഘടനകളുടെ രജിസ്ട്രി തയ്യാറാക്കുന്നു
വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളെ പങ്കാളികളാക്കാനുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം. പ്രാദേശിക ആവശ്യങ്ങള്‍ തിരിച്ചറിയല്‍, പ്രശ്‌നപരിഹാരം, പദ്ധതി തയ്യാറാക്കല്‍, പദ്ധതി നടത്തിപ്പിലും സേവന വിതരണത്തിലും പങ്കാളികളാകല്‍, പുരോഗതി നിരീക്ഷിക്കല്‍, പ്രവര്‍ത്തന വിലയിരുത്തല്‍ തുടങ്ങിയ മേഖലകളില്‍ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംഘടനകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കും. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ അവരുടെ വിശദവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം dpompm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2734832, 9496361831.
- Log in to post comments