ചൈൽഡ് കെയർ സെന്ററിൽ ഒഴിവുകൾ
വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ സൈക്കോളജിസ്റ്റ്-1 (പാർട്ട് ടൈം), കുക്ക്-2 തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 23 രാവിലെ 11ന് തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസിലാണ് അഭിമുഖം. യോഗ്യരായ വനിതാ ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പങ്കെടുക്കണം. എം.എ/എം.എസ്.സി സൈക്കോളജിയാണ് സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ആഴ്ചയിൽ ഒരു ദിവസമാണ് ജോലി. പ്രതിമാസ പ്രതിഫലം 6,000 രൂപ. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അഞ്ചാം ക്ലാസ് പാസായിരിക്കണം. പ്രതിമാസ പ്രതിഫലം 12,000 രൂപ. രണ്ട് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരും 25 വയസ്സ് പൂർത്തിയായിരിക്കണം. ഫോൺ: 0471-2348666. www.keralasamakhya.org.
പി.എൻ.എക്‌സ്. 3777/2026
- Log in to post comments