Skip to main content

രണ്ടാം ഘട്ട അലോട്ട്‌മെന്റ്

          പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സിന് മാത്രമുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ 17 നകം ഫീസ് അടയ്ക്കണം. മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം സെപ്റ്റംബർ 17, വൈകിട്ട് 6 മണി വരെയാണ്. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364, www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 3778/2026

date