Skip to main content

മദ്യനയ രൂപീകരണ ചർച്ച 23 മുതൽ: പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

        സംസ്ഥാനത്തിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലാണ് ചർച്ചകൾ നടക്കുന്നത്.

     പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകുക.  നയരൂപീകരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും min.co.ex@kerala.gov.in ഇമെയിലിൽ അറിയിക്കാം.

പി.എൻ.എക്‌സ്. 3782/2026

date