Skip to main content

*കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി: 'സ്മാം' പദ്ധതി രണ്ടാം ഘട്ട അപേക്ഷ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ സ്വീകരിക്കും*

*കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി: 'സ്മാം' പദ്ധതി രണ്ടാം ഘട്ട അപേക്ഷ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ സ്വീകരിക്കും*

സംസ്ഥാനത്ത് കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഘട്ട ഓൺലൈൻ അപേക്ഷകൾ സെപ്റ്റംബർ 22-ന് രാവിലെ പത്ത് മുതൽ സ്വീകരിക്കും. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്‌കരണ ഉപകരണങ്ങൾ, മൂല്യവർധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്‌സിഡി അനുവദിക്കുന്നത്.

താത്പര്യമുള്ള കർഷകർക്ക് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. ഈ വർഷം മുതൽ 'ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം' എന്ന രീതി ഉണ്ടായിരിക്കില്ല. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന കാറ്റഗറികളിൽ യോഗ്യരായ എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി പോർട്ടൽ വഴി സുതാര്യമായ ഓൺലൈൻ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുപ്പ്. ഒക്ടോബർ 16-ന് നറുക്കെടുപ്പ് നടത്തും.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി തൃശ്ശൂർ ചെമ്പൂക്കാവിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ തൊട്ടടുത്തുള്ള കൃഷിഭവനുമായോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടുക.

ഫോൺ നമ്പറുകൾ: 7736920699, 7907004779, 0487-2325208, 938347142393834714259383471422.

date