Skip to main content

ഊരുകൂട്ട വോളണ്ടിയര്‍

പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിൽ ഊരുകൂട്ട വോളണ്ടിയര്‍ നിയമനത്തിന് സെപ്റ്റംബർ 23 രാവിലെ 10ന് കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. പട്ടികവർഗ വിഭാഗക്കാരായ സേവനസന്നദ്ധതയും പത്താം ക്ലാസ് യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 20-35. അതത് ഊരുകളില്‍നിന്നുള്ളവര്‍ക്ക് മുൻഗണന. ആധാർ കാര്‍ഡും ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒൻപതിന് എത്തണം. 

date