Skip to main content

വിമൻ ഫെസിലിറ്റേറ്റർ

ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാതല കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് ജില്ലാ വനിതാശിശുവികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽവർക്ക്, സോഷ്യോളജി എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 22- 45 വയസ്. അപേക്ഷകൾ സെപ്റ്റംബർ 25ന് മുമ്പ് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0481-256272

date