Skip to main content

ആയുർവേദ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയിഡഡ്/ ഔഷധി/ സ്വാശ്രയ ആയുർവേദ കോളേജുകൾ/ പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രണ്ട് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. പ്ലസ്ടു ആണ് യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 1,000 രൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 500 രൂപ ). വിവരങ്ങൾക്ക്:  www.lbscentre.kerala.gov.in0471 2324396/ 2560327.

പി.എൻ.എക്‌സ്. 3797/2026

date