Post Category
അതിഥി അധ്യാപക നിയമനം
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയുമുള്ളവരും, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയോ ഡെപ്യൂട്ടി ഡയറക്ടറുടെയോ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 22-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04662212223.
date
- Log in to post comments