Skip to main content

‘ഭൂമി’ കോൺക്ലേവ് ഡിസംബർ

ഒരു വർഷം നീണ്ടുനിൽക്കുന്ന ഭൂമി പദ്ധതിയുടെ ഭാഗമായി ഡിസംബർ 19, 20 തീയതികളിൽ വയനാട്ടിൽ ഭൂമി കോൺക്ലേവ് സംഘടിപ്പിക്കും. സർക്കാർ പ്രതിനിധികൾ, കോർപ്പറേറ്റ്, സിഎസ്ആർ രംഗത്തെ പ്രമുഖർ, വികസന സംഘടനകൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും.

വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തിരിച്ചറിയുക, വിജയകരമായ മാതൃകകളും പരിഹാരങ്ങളും അവതരിപ്പിക്കുക, ദീർഘകാല വികസനത്തിന് വിവിധ മേഖലകളിൽ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കോൺക്ലേവിന്റെ ഭാഗമായി കൂട്ടായ ഉത്തരവാദിത്വത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സന്ദേശം ഉയർത്തി ഡിസംബർ 20ന് ‘വയനാട് യൂണിറ്റി റൺ’ മാരത്തൺ സംഘടിപ്പിക്കും.

പി.എൻ.എക്‌സ്. 3806/2026

date