Skip to main content

യുവതയെ തൊഴിൽസജ്ജമാക്കുക ലക്ഷ്യം: മന്ത്രി റോജി എം ജോൺ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അക്കാദമിക് പ്രോഗ്രാമുകളും തൊഴിൽ വിപണി ആവശ്യപ്പെടുന്ന നൈപുണ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഈ അന്തരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും ആദ്യമായി യോജിച്ചു പ്രവർത്തിക്കുകയാണ്.

ആഗോള തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി പുതിയ അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം ഒരുക്കും. പുതുക്കിയ കരിക്കുലം, അന്താരാഷ്ട്ര അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി തിരുവനന്തപുരത്ത് ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ പറഞ്ഞു.

പി.എൻ.എക്‌സ്. 3808/2026

date