Skip to main content

ഡെപ്യൂട്ടേഷൻ

കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് (23000-50200) ഡെപ്യൂട്ടേഷൻ നിയമനത്തിന് സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷ മേലധികാരി മുഖേന ഒക്ടോബർ 17 വൈകിട്ട് ന് മുൻപായി രജിസ്ട്രാർകേരള ലോകായുക്ത, നിയമസഭാ സമുച്ചയംവികാസ് ഭവൻ പി.ഒതിരുവനന്തപുരം-33 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 3821/2026

date