Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് യഥാക്രമം ഈഴവ/ബില്ലവ/തീയ്യ, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 24 വ്യാഴാഴ്ച രാവിലെ 10.30 ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലാ'യെന്നുള്ള സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകള്‍ എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216
 

date