Skip to main content

തപാല്‍ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ ഏഴിന്; പരാതികള്‍ 30 വരെ നല്‍കാം

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്തേണ്‍ റീജിയണ്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്കായി തപാല്‍ പരാതി പരിഹാര അദാലത്ത് (ഡാക് അദാലത്ത്) ഒക്ടോബര്‍ ഏഴിന് നടക്കും. കോഴിക്കോട് നടക്കാവിലുള്ള നോര്‍ത്തേണ്‍ റീജിയണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ രാവിലെ 11-നാണ് അദാലത്ത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിലെ തപാല്‍ ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം.  തപാല്‍ ഉരുപ്പടികള്‍, മണി ഓര്‍ഡര്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ്, പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. പരാതികള്‍ കവറിന് പുറത്ത് 'ഡാക് അദാലത്ത്' എന്ന് രേഖപ്പെടുത്തി സെപ്റ്റംബര്‍ 30-നകം അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിങ്), പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസ്, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട് - 673011' എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2765282. ഇമെയില്‍: adpgnr.keralapost@gmail.com.

date