Post Category
അരീക്കോട് എസ്.ഒ.ജി ക്യാമ്പില്‍ വാട്ടര്‍ കാരിയര്‍ നിയമനം; അഭിമുഖം ഇന്ന്
അരീക്കോട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ (വാട്ടര്‍ കാരിയര്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 59 ദിവസത്തേക്കാണ് നിയമനം. സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന അഭിമുഖവും പ്രായോഗിക പരീക്ഷയും ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ 10-ന് അരീക്കോട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ക്യാമ്പ് ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പേര്, മേല്‍വിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0483 2960251.
date
- Log in to post comments