Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല ക്വിസ് മത്സരം 29-ന്

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29-ന് രാവിലെ 10-ന് മലപ്പുറം കുന്നുമ്മല്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി മിനി ഹാളിലാണ് മത്സരം.  ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യസമരം, പൊതുവിജ്ഞാനം എന്നിവയാണ് മത്സര വിഷയങ്ങള്‍. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഒരുമിച്ച് ഒരു വിഭാഗമായാണ് പരിഗണിക്കുന്നത്. ഒരു സ്‌കൂളില്‍ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിനാണ് അവസരം.  ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.  പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, സ്‌കൂളിന്റെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി pomlp@kkvib.org എന്ന ഇമെയിലില്‍ സെപ്റ്റംബര്‍ 25-നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 29-ന് രാവിലെ 9.30-ന് മത്സര ഹാളിലെത്തി അന്തിമ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734807, 9496815036.

 

date