സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി/ പട്ടികവര്‍ഗ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ വാദിക്കുന്നതിനായി തൃശൂര്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള സ്പെഷ്യല്‍ കോടതിയിലെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കറഞ്ഞത് ഏഴ് വര്‍ഷം ആക്ടീവ് പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോ-ഡാറ്റയും, ജനനത്തീയതി, ജാതി, യോഗ്യത, ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രാക്ടീസ് സംബന്ധിച്ച് ബാര്‍ അസോസിയേഷനില്‍ നിന്നുമുള്ള അസല്‍ സാക്ഷ്യപത്രം എന്നിവയോടൊപ്പം അപേക്ഷകര്‍ നടത്തിയ ഗൗരവമുള്ള രണ്ട് സെഷന്‍സ്/ ക്രിമിനല്‍ കേസുകളുടെ വിധിപ്പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 17 മുതല്‍ 15 ദിവസങ്ങള്‍ക്കകം ജില്ലാ കളക്ടറുടെ കാര്യലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2239530.
- Log in to post comments