Skip to main content

  ജില്ലയിലെ ഭക്ഷ്യ സുരക്ഷയ്ക്ക് പയര്‍ വര്‍ഗ വിള കൃഷി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ തലത്തില്‍ ആവിഷ്‌കരിച്ച 'മിഷന്‍ ഫോര്‍ ആത്മനിര്‍ഭരതാ ഇന്‍ പള്‍സസ്’ പദ്ധതി 2026-27  ജില്ലയില്‍ തുടങ്ങുന്നു.     പയര്‍വര്‍ഗ വിളകളായ വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവയുടെ സര്‍ട്ടിഫൈഡ് വിത്തുകളാണ് കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്നത്. ജില്ലയില്‍ തരിശ്ശായി കിടക്കുന്ന വയലുകള്‍, റബ്ബര്‍ റീപ്ലാന്റ് ചെയ്തിട്ടുള്ള പുരയിടങ്ങള്‍, തെങ്ങിന്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍   കൃഷി ചെയ്യാം.   ഈ വര്‍ഷം ജില്ലയില്‍ 610 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കുന്ന  പദ്ധതി മൂന്നു വര്‍ഷം തുടരുന്നതാണ്. പദ്ധതിയെ സംബന്ധിച്ച   വിവരങ്ങള്‍ക്ക്  കര്‍ഷകര്‍ക്ക്  കൃഷിഭവനുകളുമായി ബന്ധപ്പെടാം.
                                               

 

date