ജില്ലാ സിവിൽ സർവീസ് കായിക മേള 17 ന്
ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാതല സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 17ന്.
അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, നീന്തൽ, വോളിബോൾ, പവർലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ്, കബഡി, ചെസ്സ്, ഹോക്കി, കാരംസ്, ഖോ-ഖോ, ലോൺ ടെന്നീസ്, യോഗ എന്നീ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരങ്ങൾ ഉണ്ടാകും. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് ഇനങ്ങളിൽ പുരുഷന്മാർക്ക് മാത്രമായും മത്സരങ്ങൾ ഉണ്ടാകും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ പേര്, പങ്കെടുക്കുന്ന ഇനങ്ങൾ (അത്ലറ്റിക്സ് ഇനം തിരിച്ചെഴുതണം), മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവുമായി സെപ്റ്റംബർ 17 ന് രാവിലെ 7 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിലിൽ എത്തി രജിസ്റ്റർ ചെയ്യണം.
സെപ്റ്റംബർ 15 മുതൽ രജിസ്ട്രേഷനുള്ള എൻട്രികൾ സ്വീകരിക്കും. എൻട്രികൾ നേരിട്ടോ 'സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ - 688013' എന്ന വിലാസത്തിലോ അയച്ചു നൽകാം. ഫോൺ: 0477 2253090.
- Log in to post comments