Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

യുപിഎച്ച്സികളിൽ സപ്പോർട്ട് സ്റ്റാഫ് നിയമനം

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ മുത്തത്തി, മൈതാനപള്ളി, കൊളശ്ശേരി, പാനൂർ യുപിഎച്ച്സികളിലെ അഞ്ച് സപ്പോർട്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.  യോഗ്യത എസ്.എസ്.എൽ സി. 40 വയസിൽ താഴെയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സപ്തംബർ 28 രാവിലെ 10.30 ന് മുമ്പ് പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, പകർപ്പും സഹിതം കണ്ണൂർ എൻ.എച്ച്.എം ഓഫീസ്സിൽ ഹാജരാകണം. ഫോൺ : 0497- 2709920. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

 ജി.ഐ.എസ് പദ്ധതി വരിസംഖ്യ കിഴിവ് നടത്തണം

സംസ്ഥാന ഇൻഷൂറൻസ് വകുപ്പിന്റെ ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി ബാധകമായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജി.ഐ.എസ് പദ്ധതി വരിസംഖ്യ, ശമ്പളം/ശമ്പള സ്കെയിലിന് ആനുപാതികമായി സപ്തംബർ മാസത്തെ ശമ്പളത്തിൽ നിന്നും മതിയായ നിരക്കിൽ കിഴിവ് നടത്തിയിട്ടുണ്ടെന്ന് എല്ലാ ഡ്രോയിംഗ് & ഡിസ്പേർസിംഗ് ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇൻഷൂറൻസ് ഓഫീസർ അറിയിച്ചു.

കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത്

കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ സപ്തംബർ 24 ന് രാവിലെ 10 മുതൽ കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് നടത്തും. 

 വെരിക്കോസ് വെയിൻ സൗജന്യ ചികിത്സ

കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിൽ (ഒപി നമ്പർ 9) വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നല്കുന്നു. 
ഒ. പി. സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഒന്ന് വരെ. പ്രായപരിധി: 30-70 വയസ്. ഫോൺ: 9605651820.

date