*ട്രൈബല്‍ ഡെവലപ്മെന്റ് സമിതി യോഗം ചേര്‍ന്നു *
ഗോത്രവര്‍ഗ്ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവനില്‍ ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റി ചേര്‍ന്നു. ജലനിധി പദ്ധതിയില്‍ കുടിശ്ശിക വരുത്തിയതിനാല്‍ പൈപ്പ് കണക്ഷന് വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ വാട്ടര്‍ അതേറിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടാത്ത പഞ്ചായത്തുകള്‍ ജല്‍ജീവന്‍ മിഷന് മുഖേന താത്ക്കാലിക പദ്ധതി നടപ്പാക്കി ഊരുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് താത്ക്കാലിക വീട്ടുനമ്പര്‍ നല്കാത്തതിനാല് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്കാന് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ട്രെബല്‍ ഡെവലപ്മെന്റ് സമിതി യോഗത്തില്‍ ആടിച്ചിലാടി, ചക്കംപാടി, മാനൂര്കുന്ന്, പൂക്കൊല്ലി, അരിയാക്കോട്, കരപ്പൂതാടി, തോണിക്കടവ്, പുല്പ്പാടിക്കുന്ന്, ചാമുണ്ടം തുടങ്ങി 20 ഓളം ഉന്നതികളിലെ കുടിവെള്ളം, ഭവന പുനരധിവാസം, റോഡ് വികസനം, ലഹരി വിമുക്തി, നൈപുണി വികസനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച് ചെയ്തു. ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കലാമുദ്ദീന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments