Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 കൊല്ലം മനയിൽകുളങ്ങര സർക്കാർ വനിത ഐ ടി ഐ യിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലൈൻസസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. വിശ്വകർമ്മ വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. യോഗ്യത ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ എ ഐ സി റ്റി ഇ/ യു ജി സി അംഗീകൃത കോളേജ്/ സർവകലാശാലയിൽ നിന്നുള്ള ബി വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  കമ്മ്യൂണിക്കേഷൻ ഡിപ്ലോമ (ചുരുങ്ങിയത് മൂന്ന് വർഷത്തെ)/ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലൈൻസസ് ട്രേഡിലുളള എൻ ടി സി/എൻ എ സിയും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ ഹാജരാകണം. ഫോൺ: 0474 2793714

 

date