Skip to main content

ഗാന്ധിജയന്തി : ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 

ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് എട്ട് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്ന വിഷയവും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയാണ് മത്സരം നടത്തുന്നത് . ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബർ 24 ന് രാവിലെ ഒൻപതിനു ന് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധിഗൃഹം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. . ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് സംസ്ഥാന തലത്തിൽ നടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. . രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപകൻ്റെ സാക്ഷ്യപത്രവും തിരിച്ചറിയൽ കാർഡും സഹിതം മത്സര ദിവസം ഹാജരാക്കേണ്ടതാണ്. 

ഫോൺ: 9496845708 

 ഇ-മെയിൽ : pokzd@kkvib.org

 

date