വൈൽഡ് വീക്ക് ആഘോഷം: തൃശൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു*
2026 'വൈൽഡ് വീക്ക്' ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതി, വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവും സർഗാത്മക കഴിവുകളും വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി.
പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പെൻസിൽ ഡ്രോയിംഗ് മത്സരം എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ഒക്ടോബർ മൂന്നിനും, വാട്ടർ കളർ പെയിന്റിംഗ് മത്സരം ഇതേ വിഭാഗങ്ങളിലായി ഒക്ടോബർ നാലിനും നടത്തും. യു.പി, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം ഒക്ടോബർ ഏഴിനാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ മത്സരങ്ങളും പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് വേദിയിലാണ് നടക്കുന്നത്. മത്സരദിവസം രാവിലെ ഒൻപത് വരെ വേദിയിൽ നേരിട്ടോ thrissurzoologicalpark@gmail.com എന്ന ഇ-മെയിൽ വിലാസ വഴി മുൻകൂട്ടിയോ രജിസ്ട്രേഷൻ നടത്താം. ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് മൂന്ന് അംഗങ്ങളുള്ള ഒരു ടീമിന് മാത്രമാണ് പങ്കെടുക്കാൻ അവസരം.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. ഫോൺ- 0487 2353455, 9447979194.
- Log in to post comments