തൃശൂർ സുവോളജിക്കൽ പാർക്കിൽ വന്യജീവി വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു*
2026 വന്യജീവി വാര ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രകൃതി, വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ് മത്സരങ്ങളാണ് നടത്തുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിലുള്ളവർക്കായി പെൻസിൽ ഡ്രോയിംഗ് മത്സരം ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയും വാട്ടർ കളർ പെയിന്റിംഗ് മത്സരം ഒക്ടോബർ നാലിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ഒക്ടോബർ ഏഴിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്വിസ് മത്സരം നടത്തുക. പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരദിവസം രാവിലെ ഒമ്പത് വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് thrissurzoologicalpark@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്നും ഒരു ടീമിന് മാത്രമായിരിക്കും പ്രവേശനം. ഒരു ടീമിൽ പരമാവധി മൂന്ന് അംഗങ്ങൾ ആകാം. വിജയ സാക്ഷ്യപത്രവും ട്രോഫികളും അടങ്ങുന്ന സമ്മാനദാനം ഒക്ടോബർ എട്ടിന് വൈകുന്നേരം മൂന്നിന് നടത്തുന്ന പൊതുയോഗത്തിൽ വിശിഷ്ടാതിഥികൾ നിർവഹിക്കും. ഫോൺ- 0487 2353455, 9447979194.
- Log in to post comments