Skip to main content

*കൊട്ടേക്കാട് - മുണ്ടൂർ റോഡിൽ സെപ്റ്റംബർ 23 മുതൽ ഗതാഗത നിയന്ത്രണം*

കൊട്ടേക്കാട് - മുണ്ടൂർ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 23 മുതൽ റോഡിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തിയാകുന്നത് വരെ കൊട്ടേക്കാട് - മുണ്ടൂർ റോഡിലൂടെയുള്ള ചെമ്പിശ്ശേരി ആർ.ഒ.ബി.  മുതൽ കുന്നത്തുപീടിക വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണ്. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴിയും, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുന്നത്തുപീടിക വഴിയും തിരിഞ്ഞു പോകണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date