Skip to main content

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സൗജന്യ പശു വളർത്തൽ പരിശീലനം*

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "പശു വളർത്തൽ" എന്ന വിഷയത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ സൗജന്യ ദ്വിദിന പരിശീലനം നൽകുന്നു. മലമ്പുഴയിലെ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന പരിപാടി. താത്പര്യമുള്ളവർ ഓഫീസ്‌ പ്രവൃത്തി സമയങ്ങളിൽ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് കയ്യിൽ കരുതേണ്ടതാണ്.

date