Skip to main content

അറിയിപ്പുകൾ

കെൽട്രോണിൽ ലോജിസ്റ്റിക്സ്,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ
  
കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടുവാണ് യോഗ്യത. വിശദവിവരങ്ങൾ കെൽട്രോൺ നോളജ് സെന്റർ, പുളിമൂട്ടിൽ പ്ലാസ ബിൽഡിംഗ്, ടൗൺ പള്ളിക്ക് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ 04862-228281, 7909228182 എന്നീ നമ്പറുകളിലും ലഭിക്കും.

സീറ്റൊഴിവ്

ഗവ. ഐ.ടി.ഐ കളമശ്ശേരിയിൽ 2026 വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്   അഡ്മിഷൻ നടത്തുന്നു. 
താത്പര്യമുള്ളവർ സെപ്റ്റംബർ 22 നകം ടി സി യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.  ഫോൺ: 0484 2555505.

date