Post Category
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ തപാല്‍ അദാലത്ത്
മഞ്ചേരി പോസ്റ്റല്‍ ഡിവിഷണല്‍തല തപാല്‍ അദാലത്ത് ഒക്ടോബര്‍ ആറിന് വൈകീട്ട് മൂന്നിന് മഞ്ചേരി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസില്‍ നടക്കും. ഡിവിഷന് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികളും നിര്‍ദേശങ്ങളും സെപ്റ്റംബര്‍ 30 നകം 'സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി - 676121' എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ domanjeri.kl@indiapost.gov.in എന്ന ഇമെയില്‍ വഴിയോ അയക്കണം. പരാതിക്ക് മുകളില്‍ 'ഡിവിഷണല്‍ ഡാക് അദാലത്ത്: ഒക്ടോബര്‍ 2026' എന്ന് രേഖപ്പെടുത്തണം. ഫോണ്‍-0483-2766320.
date
- Log in to post comments