Skip to main content

പുഞ്ചക്കൊല്ലി അളക്കൽ ആദിവാസി ഉന്നതികളിൽ ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി

ആദിവാസി ഉന്നതികളിലെ റേഷൻ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഐ. സി. ഡി. എസ്.മുഖേനയുള്ള ഭക്ഷ്യ വിതരണം തുടങ്ങിയവ വിലയിരുത്തുന്നതിനായി നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി അളക്കൽ ആദിവാസി ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മെമ്പർ വി.രമേശൻ സന്ദർശനം നടത്തി. ഉന്നതികളിലെ വീടുകളിൽ നേരിട്ട് സന്ദർശിച്ച കമ്മീഷൻ,ൽ ഉന്നതി വാസികളോട് ഭക്ഷ്യ ലഭ്യതയെ കുറിച്ചും വിതരണത്തിലെ സുതാര്യതയെ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. ഉന്നതികളിൽ പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെയുള്ള റേഷൻ വിതരണത്തിൽ കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. ജനനി ജന്മ രക്ഷ, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി തുടങ്ങിയ പദ്ധതികൾ വഴി പ്രസവത്തോട് അനുബന്ധിച്ച് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ സംബന്ധിച്ച് ചോദിച്ചറിഞ്ഞ കമ്മീഷൻ ഇക്കാര്യത്തിൽ ഉന്നതിവാസികൾക്ക് ആവശ്യമായ ബോധവത്കരണവും, മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ ഐ. ടി ഡി. പി, ഐ. സി. ഡി. എസ്.ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അളക്കൽ ഉന്നതിയിലെ അങ്കണവാടിയിലും പുഞ്ചക്കൊല്ലി ഉന്നതിയിലെ പ്രീ സ്കൂളിലും സന്ദർശനം നടത്തിയ കമ്മീഷൻ ഉന്നതികളിലെ കുഞ്ഞുങ്ങൾക്കും അമ്മമാർക്കുമുള്ള പോഷകാഹാര വിതരണം വിലയിരുത്തുകയും, കൃത്യമായ അളവിൽ സമയബന്ധിതമായി വിതരണം നടത്താൻ നിർദ്ദേശം നൽകി. 

 

സന്ദർശനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ മനോജ്‌കുമാർ.കെ. കെ, താലൂക്ക് സപ്ലൈ ഓഫീസർ ബാലകൃഷ്ണൻ.വി. പി. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഷാജിമോൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിമൽ.പി

റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷറഫുദ്ദീൻ.എം, ബീന, ദിനേശ്കുമാർ.എം.എസ് ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർ സംഗീത എൻ.കെ, നിലമ്പൂർ നൂൺ മീൽ ഓഫീസർ രശ്മി കെ.ആർ 

നിലമ്പൂർ ബി. ഡി. ഒ.ഹരീഷ് കുമാർ കെ.എൻ. ഐ. സി. ഡി. എസ്.നിലമ്പൂർ സി. ഡി. പി. ഒ. സുലൈഖ സൂപ്പർവൈസർമാരായ നസീറ എ.എൻ, അന്നമ്മ ചാക്കോ തുടങ്ങിയവർ കമ്മീഷനെ അനുഗമിച്ചു

date