അറിയിപ്പുകൾ
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്
പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 20 മുതൽ 45 വയസ്സുവരെ. ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ്, എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ11 ന് വാക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം.വെരിഫിക്കേഷൻ രാവിലെ 9.30ന് ആരംഭിക്കും.
ഫോൺ :0484 2401016.
സെക്യൂരിറ്റി ഗാർഡ് നിയമനം
പുല്ലേപ്പടിയിലുള്ള എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡിന്റെ ഒഴിവുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി 30 മുതൽ 60 വയസ്സ് വരെ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ രേഖ, എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12.30 ന് വാക് ഇൻ ഇൻറർവ്യൂവിന് എത്തിച്ചേരണം. വെരിഫിക്കേഷൻ രാവിലെ 11.30 മണിക്ക് ആരംഭിക്കും.
ഫോൺ : 0484 2401016.
- Log in to post comments