Skip to main content

ദേശീയ ആയുര്‍വേദ ദിനാചരണം: 23-ന് മെഡിക്കല്‍ ക്യാംപും വിളംബര ജാഥയും

ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 23ന് മലപ്പുറത്ത് സൗജന്യ മെഡിക്കല്‍ ക്യാംപും വിളംബര ജാഥയും സംഘടിപ്പിക്കും. രാവിലെ 10-ന് സിവില്‍ സ്റ്റേഷന്‍ കവാടത്തിന് സമീപമാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ്. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്ന് കുന്നുമ്മല്‍ വരെ വിളംബര ജാഥയുമുണ്ടാകും.

date