Skip to main content

'കതിര്' കാര്‍ഷിക ക്ലബ്ബിന് ലോഗോ രൂപകല്‍പന: എന്‍ട്രികള്‍ ക്ഷണിച്ചു

വിദ്യാര്‍ഥികളില്‍ കൃഷിയറിവും കാര്‍ഷിക സംസ്‌കാരവും വളര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'കതിര്' കാര്‍ഷിക ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ രൂപകല്‍പന ചെയ്യുന്നതിന് വിദ്യാര്‍ഥികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. ആദ്യഘട്ടത്തില്‍ 500 സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി, അടുത്ത അധ്യയന വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

വരയിലൂടെയോ ഡിജിറ്റല്‍ രീതിയിലോ ലോഗോ തയ്യാറാക്കാം. എ4 വലുപ്പമുള്ള ഷീറ്റില്‍ വരയ്ക്കുന്ന ലോഗോകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. ലോഗോയോടൊപ്പം അതിന്റെ ആശയവും ദര്‍ശനവും വ്യക്തമാക്കുന്ന ഹ്രസ്വ വിവരണവും, വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം. മൗലികമായ സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

 

സെപ്റ്റംബര്‍ 30-നകം അതത് ജില്ലകളിലെ കൃഷി ഓഫീസിന്റെ ഇ-മെയില്‍ വിലാസത്തിലേക്കാണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ജില്ലാടിസ്ഥാനത്തിലുള്ള ഫോണ്‍ നമ്പറുകളും ഇ-മെയില്‍ വിലാസവും കൃഷിവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

(മലപ്പുറം- 9383472112, ഇമെയില്‍-vegetablempm@gmail.com.)

date