Skip to main content

എക്‌സ്‌റേ ടെക്‌നീഷ്യൻ നിയമനം

 വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് എക്‌സ്‌റേ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 29 ന് രാവിലെ 11 ന് വേങ്ങര സി.എച്ച്.സി ഓഫീസിൽ നടക്കും. റേഡിയോളജിക്കൽ ടെക്നോളജിയിലുള്ള രണ്ടു വർഷത്തെ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യതകൾ. 2026 സെപ്റ്റംബർ ഒന്നിന് 45 വയസ്സ് കവിയാൻ പാടില്ല. 

 

യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിനെത്തണം. ഫോൺ- 0494-2457642. ഇമെയിൽ- movengara@gmail.com.

 

date