മഞ്ചേരി മെഡിക്കല്‍ കോളജ് ഉന്നതല യോഗം തിരുവനന്തപുരത്ത്
മഞ്ചേരി ഗവ.മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉന്നതതല േയാഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് വികസനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും തിരിച്ചറിയാനാകാത്ത തരത്തില്‍ ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രി ചെരണയിലേക്ക് മാറ്റണമോ അതല്ല നിലവില്‍ നേരത്തെ തീരുമാനിച്ചപോലെ ഭൂമി ഏറ്റെടുത്ത് രണ്ടും അവിടെ തന്നെ നിലനിര്‍ത്തണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടാതെ മെഡിക്കല്‍ കോളജ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കോടികള്‍ ചെലഴവിച്ച് ഒട്ടേൃറെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ മെഡിക്കല്‍ കോളജ് മാറ്റുകയെന്നത് അപ്രായോഗികമെന്നാണ്് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാലും വൈസ് പ്രന്‍സിപ്പാളും യോഗത്തില്‍ അറിയിച്ചത്. ഇതോടെ ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി അറിയിക്കുകായിരുന്നു. ഈ യോഗത്തില്‍ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,ആരോഗ്യവകുപ്പ മന്ത്രി കെ.മുരളീധരന്‍, റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ.എം.റഹ്‌മത്തുള്ള അധ്യക്ഷനായി. ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ അഡ്വ.യു.എ.ലത്തീഫ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.ബീനാ ജോസഫ്,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സക്കീര്‍ വല്ലാഞ്ചിറ, കെ.പി.ഉമ്മര്‍, റിസ്വാന സാദിഖ്, എംവി.അബൂബക്കര്‍, ശാനിബ ഫൈസല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹുസൈന്‍ മേച്ചേരി, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.പി.കബീര്‍, ജനറല്‍ സെക്രട്ടറി കെ.കെ.ബി മുഹമ്മദാലി,യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ റഷീദ് പറമ്പന്‍, വി.പി.ഫിറോസ്, ഹുസൈന്‍ വല്ലാഞ്ചിറ, അഡ്വ.പി.അബൂസിദ്ധീഖ്, നിവില്‍ ഇബ്രാഹീം, നഗരസഭാ സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്റഫ്, പൊതുമരാമത്ത് വകുപ്പിലെ എക്സിക്യുട്ടീവ് എഞ്ചനീയര്‍മാരായ കെ.മുഹമ്മദ് ഇസ്മായില്‍, മുഹമ്മദ് ഷാഫി, കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ.പ്രകാശന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.അബ്ദുല്‍ മജീദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്. ഷീന എന്നിവര്‍ പങ്കെടുത്തു.
- Log in to post comments