'സഹചാരി' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനും മറ്റ് കാര്യനിര്‍വഹണങ്ങള്‍ക്കും പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന എന്‍.സി.സി, എന്‍.എസ്.എസ്.,എസ്.പി.സി. യൂണിറ്റുകള്‍ക്കും ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒ.കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അംഗീകാരവും പ്രോത്സാഹനവും നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന 'സഹചാരി' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഭിന്നശേഷിക്കാര്‍ക്ക് പഠനം, സാമൂഹിക പങ്കാളിത്തം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. അര്‍ഹരായ സ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം സ്ഥാപനമേധാവിയുടെ ശുപാര്‍ശയോടെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് 2ഒക്ടോബര്‍ ഒന്‍പതിനകം അപേക്ഷ നല്‍കണം.ഭിന്നശേഷി സൗഹൃദ സമൂഹനിര്‍മ്മിതിക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483 2735324. വെബ്സൈറ്റ് www. sjd.kerala.gov.in
- Log in to post comments