Skip to main content

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു 

 

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ ഡി പി ഹാളിൽ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാർത്തികപ്പള്ളി താലൂക്ക് തല 'ആശ്വാസ്' സഹകരണ അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വായ്പ എടുത്ത് കുടിശ്ശിക നടപടി നേരിടുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക്  ആശ്വാസ് അദാലത്ത് സഹായകരമായി മാറിയെന്നും അർഹരായവർക്ക്  ഇളവുകൾ നൽകാൻ കഴിഞ്ഞുവെന്നും 
 മന്ത്രി കൂട്ടിച്ചേർത്തു.

കാർത്തികപ്പള്ളി താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം, സഹകരണ സംഘം  ആലപ്പുഴ ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി എസ് ലളിതാംബികദേവി, കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ  ആർ എൻ ഷിബു കുമാർ,  കാർത്തികപ്പള്ളി സഹകരണസംഘം  ആഡിറ്റ് ഡയറക്ടർ  എസ് കവിത തുടങ്ങിയവർ പങ്കെടുത്തു.

date