Post Category
ലാബ് ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ എൻസിഡിസി പ്രോജക്ടിലേക്ക് ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംഎൽടി (മൈക്രോ ബയോളജി)/ മെഡിക്കൽ മൈക്രോ ബയോളജിയിൽ എം.എസ്‌സി അല്ലെങ്കിൽ അപ്ലൈഡ്/ ജനറൽ മൈക്രോ ബയോളജിയിൽ എം.എസ്‌സിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. മേൽ സൂചിപ്പിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി.എസ്‌സി എംഎൽടിയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കും. ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തിൽ സെപ്റ്റംബർ 30 നകം അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: phlabtvpm@gmail.com, 0471 2472225.
പി.എൻ.എക്‌സ്. 3920/2026
date
- Log in to post comments