Post Category
സർക്കാർ പ്ലീഡർ നിയമനം
ഹരിപ്പാട്, കായംകുളം മുൻസിഫ് കോടതികളിലെ പ്ലീഡർ ടു ഡു ഗവൺമെൻറ് വർക്ക് നിലവിലെ ഒഴിവിലേക്ക് നിയമ വകുപ്പ് പാനൽ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത നിയമാനുസൃത പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വിലാസം, ജനനത്തിയതി, എൻറോൾമെൻറ് തിയതി, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ കേസ്സുകൾ നടത്തിയ പരിചയം സംബന്ധിച്ച രേഖകൾ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ട്രേറ്റിൽ ലഭ്യമാക്കണം. ഫോൺ: 0477-2251676, 2252580.
date
- Log in to post comments