Post Category
ചിറ്റൂർ പുഴ പാലത്തിൽ ഗതാഗത നിയന്ത്രണം സെപ്റ്റംബർ 14 മുതൽ
തത്തമംഗലം-നാട്ടുകാൽ റോഡിലെ ചിറ്റൂർ പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സെപ്റ്റംബർ 14 മുതൽ നവംബർ 13 വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
ചിറ്റൂർ വഴി പോകേണ്ട വാഹനങ്ങൾ പെരുവെമ്പ് ജംഗ്ഷനിൽ നിന്നും പാലതുള്ളി പാലം വഴിയും, തത്തമംഗലം-മേട്ടുപാളയം ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം - വിളയോടി - വണ്ടിത്താവളം വഴിയും പോകണം. പാലത്തിൽ കാൽനട യാത്രക്കാരെ അനുവദിക്കും. ഫോൺ: 7594975379.
date
- Log in to post comments