Skip to main content
പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന ജെൻഡർ അവബോധ പരിശീലന പരിപാടി

ജെൻഡർ ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജെൻഡർ ടോക്‌സ് ടുഡേ' ജെൻഡർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത അധ്യക്ഷത വഹിച്ചു. കില വിമൻസ് സ്റ്റഡീസ് സ്പെഷ്യലിസ്റ്റ് ഡോ. ആർ. എം. അമൃത്‌രാജ്, ലൈഫ് സ്കിൽ ആൻഡ് സോഫ്റ്റ് സ്കിൽ ഫെസിലിറ്റേറ്റർ എം. പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. കെ. വിമൽ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. കെ. ഷീലാദേവി, ഫിനാൻസ് ഓഫീസർ പി. അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ വുമൺ എംപവർമെന്റ് ഓഫീസർ എ. അജിത, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. അനുരാധ എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി കോർഡിനേറ്റർമാർ, സ്നേഹിത ജീവനക്കാർ, മറ്റ് കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

date