വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പില്‍ ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന്് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് ജില്ലാ മ്യഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേഡ് വെറ്ററിനറി സര്‍ജന്‍മാരെയും പരിഗണിക്കും.
- Log in to post comments