ദീപ്തി ബ്രെയില്‍ സാക്ഷരത ക്ലാസ് രണ്ടാംഘട്ട ഉദ്ഘാടനം നടത്തി
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംഘടനയുമായി ചേര്‍ന്ന് ജില്ലയില്‍ നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരതാ ക്ലാസുകളുടെ രണ്ടാംഘട്ട പഠനക്ലാസ് ഉദ്ഘാടനവും കെ എഫ് ബി സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു. കെ.എഫ.്ബി ജില്ലാ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമല്‍രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ. എഫ.്ബി ജില്ലാ പ്രസിഡണ്ട് ചന്ദ്രമോഹനന്‍ വി എന്‍ അധ്യക്ഷനായി. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ പ്രതിഭ പഠന സാമഗ്രികള്‍ വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കെ എഫ് ബി ജില്ലാ സെക്രട്ടറി പി വി പ്രശാന്ത് കെ എഫ് ബി ദിനാചരണ സന്ദേശവും സാക്ഷരതാ മിഷന്‍ അസിസ്റ്റന്‍ന്റ് കോഡിനേറ്റര്‍ പി.വി പാര്‍വതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരണവും നല്‍കി. കെ.എഫ.്ബി ജില്ലാ വൈസ് പ്രസിഡണ്ട്് ഷെരീഫ,് കമ്മറ്റിയംഗം പ്രേമ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments