Post Category
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡ്രൈവര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയവും സാധുതയുള്ള ഹെവി ഡ്യൂട്ടി ലൈസന്‍സും ലൈസന്‍സ് ലഭിച്ച ശേഷമുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിനകം ആശുപത്രി ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 04931 220351.
date
- Log in to post comments